ഐ ഐ സി ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലൈ 10 മുതല്‍.
അബൂദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻസൈറ്റ് 2025’ ജൂലൈ പത്തു മുതല്‍ ഇരുപത് വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. വൈകുന്നേരം 5 .30 മുതൽ 9.30 വരെയാണ് എല്ലാ ദിവസവും ക്യാമ്പ് നടക്കുക. കെ ജി തലം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ഥികളെ വ്യത്യസ്ഥ വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ വർഷത്തെ ദശദിന ക്യാമ്പിന് നേതൃത്വം നൽകുന്നത് പെൻസ്കിൽ ട്രെയിനിങ് അക്കാദമിയുടെ പ്രഗൽഭരായ പരിശീലകരാണ്.

ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിശീലനമാണ് ഇൻസൈറ്റ് 2025 ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്. ക്യാമ്പിന്റെ സമാപന ദിവസം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നമ്പറില്‍ ബന്ധപ്പെടുക.
02-6424488 / 056 7990 086


