പുല്ലാട്: മഹാത്മാ സേവാഗ്രാം ഗ്രാമ വികസന സമിതിയുടെയും കോയിപ്രം 15 ആം വാർഡിന്റെയും നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ദിശാ ബോധന ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ഹൈസ്കൂൾതലം മുതൽ ബിരിദാനന്ദര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി ആദരിച്ചു. കോയിപ്രം പഞ്ചായത്തിൽ നിന്നും എഴുത്തിന്റെ ലോകത്തേക്ക് ഉയർന്നു വരുന്ന യുവ സാഹിത്യകാരൻ അഭിനാഷ് തുണ്ടുമണ്ണിലിന്റെ ഹിറ്റ്ലറിന്റെ സൈന്യം തൂക്കിലേറ്റിയ ഒരേ ഒരു മലയാളിയായ വിപ്ലവകാരി മുച്ചിലോട്ട് മാധവന്റെ കഥ പറയുന്ന “പരന്ത്രീസ് കുഴൽ ” എന്ന ചരിത്ര നോവൽ എല്ലാ വിദ്യാർഥികൾക്കും സമ്മാനിച്ചു. ഈ പ്രദേശത്തു നിന്നും സെന്റ് അലോക്ഷ്യസ് കോളേജ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ട പ്രൊഫ ഡോ ജി ഇന്ദുലാൽ, മാർത്തോമാ സഭാ അൽമായ ട്രസ്റ്റയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ അൻസിൽ സക്കറിയാ കോമാട്ട്, ഈ വർഷത്തെ സംസ്ഥാന മാധ്യമ അവാർഡ് നേടിയ മനോരമ ലേഖകൻ വർഗീസ് സി തോമസ് എന്നിവരെയും ആദരിച്ചു. ചരിത്ര പ്രസിദ്ധമായ പുല്ലാട് സമരത്തിലൂടെ വിദ്യാഭ്യാസ നേട്ടം കൈവരിച്ച് സംസ്ഥാന നിയമസഭ സ്പീക്കർ പദവിയിൽ എത്തിയ റ്റി റ്റി കേശവൻ ശാസ്ത്രിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹത്തിന്റെ മകനും സാമൂഹ്യ പ്രവർത്തകനുമായ ആറന്മുള ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ കെ അജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആൻ മണിയാറ്റ്, മാധ്യമ പ്രവർത്തകൻ വർഗീസ് സി തോമസ്, അഡ്വ രേഷ്മ രമേശ്, വീണ സതീഷ്, പ്രേമലത എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

