കുടുംബവഴക്കിനെ തുടർന്ന് കിണറ്റിൽചാടിയ ആളെ ഫയർഫോഴ്‌സെത്തി കരക്കെത്തിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

കടമ്മനിട്ട – ആടിയാനി സ്ഥലത്ത് കുടുംബവഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ ശ്രീ. ബിനു വര്ഗീസ് ( 48yrs ) പ്ലാക്കൽ വിളയിൽ, എന്നയാളെ പത്തനംതിട്ടയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന കിണറ്റിലിറങ്ങി കരക്കെത്തിച്ചു രക്ഷപ്പെടുത്തി. ഉദ്ദേശം 40 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ ഇറങ്ങി rescue net ൽ മറ്റു സേനാംഗങ്ങളുടെ സഹായത്തോടെയാണ് കരക്ക് കയറ്റി രക്ഷപ്പെടുത്തി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ A. സാബു വിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ . R. പ്രേം ചന്ദ്രൻ നായർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ. കെ. പ്രേംകുമാർ, ഗ്രേഡ് സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ( മെക്കാനിക് ) ശ്രീ. E.. നൗഷാദ്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ V. ഷൈജു, P. പ്രവീൺ കുമാർ, വിനു കൃഷ്ണൻ, A. രഞ്ജിത്ത്, S. അസീം, S. അനുരാജ്, S. ശ്രീകുമാർ, ഹോം ഗാർഡ് K. S. ഡേവിഡ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *