വയ്യാറ്റുപുഴ: ലോക ലഹരിവിരുദ്ധ ദിനത്തിൽ വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് നാഷണൽ സർവ്വീസ് സ്കീമിന്റെയും കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെയും വിമുക്തി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകച്ചങ്ങല ഒരുക്കി. പഠനമാണ് ലഹരി, വായനയാണ് ലഹരി, അക്ഷരമാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം തുടങ്ങിയ സന്ദേശ കാർഡുകൾ കഴുത്തിലണിഞ്ഞ് പരസ്പരം കരങ്ങളിൽ പുസ്തകം കൊരുത്തുപിടിച്ചാണ് പുസ്തകച്ചങ്ങല ഒരുക്കിയത്.
ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ചിറ്റാർ എക്സൈസ് റേഞ്ച് ഓഫീസർ ശരത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ കവിത, വിമുക്തി ഇൻചാർജ്ജ് കൂടിയായ എക്സൈസ് ഇൻസ്പെക്ടർ പീയൂഷ് സജീവ് എന്നിവർ ലഹരി വിരുദ്ധദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ ജ്യോതിഷ്കുമാർ.എൻ സ്വാഗതം ആശംസിച്ചു.
വോളണ്ടിയർ സെക്രട്ടറിമാരായ ഷാർലെറ്റ് ബോസ്, നിഷാൽ നിജേഷ് പ്രോഗ്രാം ഓഫീസർ സജീവ്കുമാർ.എസ്, ഷൈജി മാത്യു, ഷീബ ഏബ്രഹാം, ശ്രീലേഖ.കെ, ഗിരിഷ് സി പിള്ള എന്നിവർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

