എഴുമറ്റൂർ : സ്കൂൾ യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനത്തിൽ സാരമായ പരിക്ക്. എഴുമറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഊന്നുകല്ലിൽ വീട്ടിൽ അഭിനവ് ബി പിള്ളയ്ക്കാണ് (17)പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണിനും ചെവിക്കും തലക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രി ചികിത്സ തേടി. സംഭവത്തിൽ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പോലീസിൽ പരാതി നൽകി.



