റാന്നി – വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിനായി നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കുരുമ്പൻ മൂഴി കമ്മ്യൂണിറ്റി ഹാളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡോമനിക് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ പൊടിയൻ കുഞ്ഞൂഞ്ഞ് അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫിസർ ജെ. ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. റാന്നി ടിഇഒ വി.ഗോപകുമാർ, കുടുംബശ്രീ സ്‌നേഹിതാ സർവീസ് പ്രോവൈഡർ റസിയ, ഗാന്ധിഭവൻ ഐആർസിഎ പ്രൊജക്ട് ഡയറക്ടർ എസ്.ശ്രീലക്ഷ്മി, കൗൺസലർ എസ്.രേഷ്മ, ഒസിബി കൗൺസലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

