പത്തനംതിട്ട – ഏകാരോഗ്യപദ്ധതിയുടെ പരിശീലകർക്കായുള്ള പരിശീലനപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി നിർവഹിച്ചു. ജില്ലയിൽ 52521 ആരോഗ്യവാളണ്ടിയർമാർക്കുള്ള പരിശീലനത്തിന് മുന്നോടിയായിട്ടാണ് പരിശീലകർക്കായുള്ള പരിശീലനം നടത്തിയത്. ജില്ലാ സർവെയിലൻസ് ഓഫീസർ ഡോ. സി എസ് നന്ദിനി, ലോകബാങ്ക് പ്രതിനിധി സതീഷ്, കില ഫാക്കൽറ്റി അംഗങ്ങളായ സി പി സുരേഷ് കുമാർ, ദിനേശ്, സിബി അഗസ്റ്റിൻ, ആർദ്രം നോഡൽ ആഫീസർ ഡോ. അംജിത്ത് രാജീവൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർമാർ, പൊതുജനാരോഗ്യവിഭാഗം ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ പിആർഒമാർ, ഏകാരോഗ്യം പദ്ധതിയുടെ ജില്ലാതല മെന്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പുതിയ കാലത്തെ ആരോഗ്യ- ആരോഗ്യഅനുബന്ധ വിഷയങ്ങൾ കേവലം മനുഷ്യരുടെ ആരോഗ്യവിഷയങ്ങളെ പരിഹരിച്ചുകൊണ്ടു മാത്രം മുന്നോട്ടു പോകാൻ സാധിക്കുകയില്ലെന്നും മനുഷ്യൻ, പക്ഷിമൃഗാദികൾ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യവും, ആരോഗ്യാനുബന്ധവിഷയങ്ങളും പ്രാധാന്യം അർഹിക്കുന്നതാണെന്നും മനസിലാക്കി ഏകാരോഗപദ്ധതിയിൽ ഒരു ബഹുജനമുന്നേറ്റം നടത്തുന്നതിനായയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

