പത്തനംതിട്ട – ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വായനപക്ഷാചരണത്തിന് ഇന്ന് (ജൂൺ 19 വ്യാഴം) തുടക്കം. വായനദിനമായ ഇന്ന് രാവിലെ 10 ന് റാന്നി എംഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ വായന സന്ദേശം നൽകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

