ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ജൂൺ 24 വ്യാഴാഴ്ച ഡൽഹിയിൽ

India Kerala Pathanamthitta

ന്യൂഡൽഹി – മഹാത്മാ ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷം ജൂൺ 24 വ്യാഴാഴ്ച ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ, ശ്രീനാരായണ കേന്ദ്ര, ഗുരുധർമ പ്രചാരണസഭ തുടങ്ങിയ ഗുരുദേവപ്രസ്ഥാനങ്ങളുടെയും ഡൽഹിയിലെ വിവിധ സാമൂഹിക – സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഉദ്ഘാടനത്തീയതി ജൂൺ 24 വ്യാഴാഴ്ച തീരുമാനിക്കുകയായിരുന്നു.

മഹാതമാ ഗാന്ധിജിയും ശ്രീനാരായണഗുരുദേവനും നടത്തിയ കൂടിക്കാഴ്ചയെ ആസ്പദമാക്കി ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയ ഗ്രന്ഥങ്ങൾ ഈ ചടങ്ങിൽ പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, ശിവഗിരി മഠത്തിലെ സന്ന്യാസിമാർ, പാർലമെന്റംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ആഘോഷപരിപാടികൾ 101 അംഗ സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടക്കും.

ശിവഗിരി ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയെ പ്രസിഡന്റായും ശുഭാംഗാനന്ദ സ്വാമി ജനറൽ സെക്രട്ടറിയായും. സ്വാമി ശാരദാനന്ദ ട്രഷററായും സംഘാടകസമിതി പ്രവർത്തിക്കുന്നു.

ശതാബ്ദി ആഘോഷകമ്മിറ്റി ചെയർമാൻ: കെ.ആർ. മനോജ്, ജനറൽ കൺവീനർ: ബാബു പണിക്കർ. വൈസ് ചെയർമാൻമാർ: എം.കെ. ജയപ്രകാശ്, ടി.എസ്. അനിൽ, കെ. രഘുനാഥ്, എം.കെ. അനിൽ, കെ.ആർ. രാജുവിവിധ സമിതികളുടെ ചെയർമാൻമാർ: എൻ. അശോകൻ, ബീനാ ബാബു റാം, എം.കെ.ജി പിള്ള, മാനുവൽ മഴുക്കിനാൽ.

കൂടുതൽ വിവരങ്ങൾക്ക് – ചെയർമാൻ കെആർ മനോജ് – 9928998840 , ജനറൽ കൺവീനർ – ബാബു പണിക്കർ -9899911011

@ ടീം പത്തനംതിട്ടക്ക് വേണ്ടി ബിജു തങ്കപ്പനൊപ്പം, ജിബുവിജയൻ ഇലവുംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *