പത്തനംതിട്ട – 2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥിമാരോ അവരുടെ ഏജന്റുമാരോ അഥവാ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കൽ പാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യാൻ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേൽ വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകർപ്പും പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്‌സർവർക്ക് (ബ്ലോക്ക്പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന) മൂന്നു ദിവസത്തിനകം കൈമാറണം. നിർദേശങ്ങൾ പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസർക്കുവേണ്ടി എക്സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ കൂടിയായ ഫിനാൻസ് ഓഫീസർ അറിയിച്ചു.


