ചിറ്റാറിൽ മാരകായുധങ്ങളുമായി ആക്രമണം : സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

ചിറ്റാര്‍: യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. നീലിപിലാവ് കിഴക്കേക്കര വീട്ടില്‍ സുനില്‍ ( 51), രോഹിണിപ്പടി നടശ്ശേരില്‍ വീട്ടില്‍ രജീഷ് (39), സഹോദരന്‍ ദിലീപ് എന്ന രമേശ് ( 40) എന്നിവരാണ് അറസ്റ്റിലായത്. 14 ന് രാത്രി 9.30 ന് പന്നിയാര്‍ വച്ചാണ് ആക്രമണമുണ്ടായത്. ഡിപ്പോപ്പടി കണ്ടംകുളത്ത് വീട്ടില്‍ ഷാനവാസ് (34), പന്നിയാര്‍ വാഴവിളയില്‍ പ്രവീണ്‍ (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രവീണിന്റെ മാതാവിനും ദേഹോപദ്രവം ഏറ്റു. ഷാനവാസിന്റെ മൊഴിയനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സുനില്‍ ഷാനവാസിനെ വെട്ടി. ഇടതു പുരികത്തില്‍ മുറിവേറ്റു, അസ്ഥിക്ക് പൊട്ടലുണ്ടായി. മറ്റു പ്രതികള്‍ ചേര്‍ന്ന് ഇരുമ്പു പൈപ്പു കൊണ്ട് മര്‍ദ്ദിക്കുകയും അടിക്കുകയും തൊഴിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി. കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *