സുരേഷ്‌ ഗോപിക്കെതിരെ വടിയെടുത്ത് കത്തോലിക്കാ സഭ

Kerala Politics Thrissur
Print Friendly, PDF & Email

തൃശ്ശൂർ – വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി ആക്ഷൻ ഹീറോ സുരേഷ് ഗോപി മുന്നേറുമ്പോൾ പക്ഷെ തൃശ്ശൂർ എടുക്കണമെങ്കിൽ കത്തോലിക്കാ വിഭാഗത്തിന്റെ കൂടി പിന്തുണ അത്യാവശ്യമാണ്. മണിപ്പൂർ വിഷയം ഇവിടെയും ചർച്ചയാവുകയാണ്. സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപതയോ ? കത്തോലിക്കാ സഭാ പത്രത്തിൽ എഴുതിയ ആളോ ? രംഗത്ത് .

വരുന്ന തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’ യുടെ ലേഖനത്തിൽ തലക്കെട്ടിൽ വാർത്ത.. മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപിയുടെ പ്രസ്താവന എടുത്തുപറഞ്ഞായിരുന്നു അതിരൂപത മുഖപത്രത്തിലെ ഈ വിമർശനം. ‘അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കി നിൽക്കരുത്, അതു നോക്കാൻ അവിടൊക്കെ ആണുങ്ങളുണ്ട്’ എന്നായിരുന്നു നടന്റെ പ്രസ്താവന.

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ഒരു ചോദ്യമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിക്കു പരോക്ഷ പരിഹാസവുമാണ് ലേഖകന്റെ ഈ വാർത്തയിൽ ..

ലോക്സഭാ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭാ മണിപ്പൂർ സംഘർഷം മറക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
തെരഞ്ഞെടുപ്പിനു മുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും മണിപ്പൂരിനെ മറച്ചു പിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും കത്തോലിക്കാ പത്ര വാർത്തയിലെ ലേഖകന്റെ മുന്നറിയിപ്പും. ഇത് സഭയുടെ മൊത്തമായി അഭിപ്രായമാണോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാം. പ്രതികരണങ്ങളുമായി സഭാ വൈദികർ തന്നെ രംഗത്തെത്തുമെന്ന് നിരീക്ഷകർ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *