വൈ.എം.സി.എ ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

Pathanamthitta Kerala
Print Friendly, PDF & Email

തിരുവല്ല : വൈ.എം.സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമം സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് നെല്ലാനിക്കൽ ക്ലാസ് നയിച്ചു. കൗൺസിലർ റീനാ വിശൽ, സബ് – റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ ഇ.എൻ, വൈ.എം.സി.എ മുൻ സബ് – റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, അരുൺ വി. നായർ, ഷീബാ എസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : വൈ.എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തീകരണ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം യോഗക്ഷേമം സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി നിർവ്വഹിക്കുന്നു. ഷീബാ എസ്, സുനിൽ മറ്റത്ത്, റീനാ വിശൽ, ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജോജി പി. തോമസ്, ജൂബിൻ ജോൺ, വർഗീസ് ടി. മങ്ങാട്, കെ.സി മാത്യു, ചന്ദ്രലേഖ ഇ.എൻ എന്നിവർ സമീപം.

 

Leave a Reply

Your email address will not be published. Required fields are marked *