കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് അടിപിടിയായി : രണ്ടുകേസുകളായി 3 പേർ പിടിയിൽ

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുടുംബപരമായി ശത്രുതയിൽ കഴിഞ്ഞിരുന്നവർ തമ്മിൽ അടിപിടിയുണ്ടായതിനെത്തുടർന്ന് മൂന്നുവർക്ക് പരിക്കേറ്റു. രണ്ടു കേസുകളിലായി മൂന്ന് പ്രതികൾ അറസ്റ്റിൽ. കോയിപ്രം തെള്ളിയൂർ മാമ്പേമണ് മാനക്കുഴിയിൽ മിനിഞ്ഞാന്ന് വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം.

കോയിപ്രം പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ പിടികൂടി. മാനക്കുഴി പൂവൻവാഴയിൽ പികെ രാജുവിന്റെ മകൻ ജുബിൻ പി രാജു 26 വാദിയായി രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെ കേസ്. ഈ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മാനക്കുഴിയിൽ തങ്കച്ചന്റെ മകൻ രാജൻ 52 തന്റെ സഹോദരൻ ബാബുക്കുട്ടനുമൊത്ത് ഓട്ടോയിലെത്തി സീറ്റിനടിയിൽ സൂക്ഷിയച്ചിരുന്ന വടിവാളുകളെടുത്തു ജുബിനെ വെട്ടി പരിക്കേൽപ്പിച്ചു എന്നാണു കേസ്. ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലേറ്റു. ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് തേക്കുന്നത്ത് വീട്ടുവക കപ്പത്തോട്ടത്തിൽ നിലത്തിട്ടു വലതുകാൽമുട്ടിനു വെട്ടി. വലത്തെ കൈമുട്ടിനു മുകളിലും, ചൂണ്ടു വിരലിനും, ഇടതു കാൽത്തണ്ടക്ക് മുകളിലും വെട്ടി ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. തലക്ക് നേരെയുള്ള വേട്ട ഒഴിഞ്ഞു മാറിയതിനാൽ കൊണ്ടില്ല. തുടർന്ന് കല്ലെടുത്ത് മുതുകത്ത് എറിയുകയും ചെയ്തതായി പറയുന്നു. രാജൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതായി പോലീസ് അന്വേഷത്തിൽ കണ്ടെത്തി. ഡിസ്ചാർജ്ജ് ആയ പ്രതിയെ പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു ചോദ്യം ചെയ്ത ശേഷം കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ് ചെയ്യുകയായിരുന്നു .ഇയാളുടെ ഇടതു കവിളിൽ മുറിവിൽ മറന്നുവെച്ച നിലയിലാണ് ആശുപത്രിയിൽ കാണപ്പെട്ടത്.

ഇയാളുടെ സഹോദരൻ ബാബുക്കുട്ടൻ 43 വാദിയായി എടുത്ത രണ്ടാമത്തെ കേസിൽ പൂവൻവാഴയിൽ വീട്ടിൽ റെജിയും, സിബിനുമാണ് അറസ്റ്റിലായത്. ഈ കേസിൽ നാലുപ്രതികളാണ് ഉള്ളതെന്ന് മൊഴിയിൽ പറയുന്നു. ബാബുക്കുട്ടൻ ഓടിച്ചുവന്ന ഓട്ടോറിക്ഷ ഇയാളുടെ വീടിനുമുന്നിൽ വെച്ച് പ്രതികൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയും, കല്ലെറിഞ്ഞുവീഴ്ത്തി, തുണിയിൽ കല്ലുപൊതിഞ്ഞു ഇടിച്ചു പരിക്കേൽപ്പിക്കുകയും വെട്ടുകത്തി കൊണ്ട് ഇടതു കാലിലും തലയുടെ വലതു ഭാഗത്തും വെട്ടിപ്പരിക്കേൽപ്പിക്കുകേം ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്. ബാബുക്കുട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കാതെ ഓട്ടോ തടഞ്ഞു മുന്നിലെ ഹെഡ്‌ലൈറ്റ് അടിച്ചു തകർക്കുകയും ചെയ്തു . കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ഒന്നും രണ്ടും പ്രതികളെ ഡിയ്‌സ്ചാർജ്ജ് വണ്ടി സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു, ഇരുകൂട്ടരും ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കണ്ടുപിടിക്കാനായിട്ടില്ല . പ്രതികൾ കുറ്റം സമ്മതിച്ചു. മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു. കോയിപ്രം പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ഉണ്ണികൃഷ്ണൻ , SCPO ജോബിൻ , CPO മാരായ ആരോമൽ ശ്രീജിത്ത് , എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *