കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ് മറ്റെന്നാൾ (12/6/25-വ്യാഴാഴ്ച) നടക്കും.

Kerala Pathanamthitta

തിരുവല്ല – ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം മറ്റെന്നാൾ ( 12/6/25 വ്യാഴാഴ്ച) നടക്കും. തന്ത്രി ബ്രഹ്മശ്രീ ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കൂന്നത്.

കാൽ നൂറ്റാണ്ട് മുമ്പ് വരെ നിത്യ പൂജകളും ഉത്സവങ്ങളും (പത്താമുദയ മഹോത്സവം) അടക്കം നടക്കുകയും ദൂര സ്ഥങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തിച്ചേരാറുണ്ടായിരുന്ന ഈ കാവിൽ പൂജാരിണിയായിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിയോടെയാണ് പൂജകൾ അടക്കമുള്ള അനുഷ്ഠാനങ്ങൾ നിന്നു പോയത്. പൂജകൾ മുടങ്ങിയതോടെ കാവും പരിസരവും തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് ഈ കാവിനെ അതിൻ്റ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത് . ഇതിനു മുന്നോടിയായി കഴിഞ്ഞമാസം ബ്രഹ്മശ്രീ കൃഷ്ണപുരം സുരേഷ് പോറ്റി യുടെ നേതൃത്വത്തിൽ അഷ്ടമംഗലം ദേവ പ്രശ്നം നടത്തുകയും ഇതിൻറെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടത്തുകയും ഉണ്ടായി. ദേവപ്രശ്ന വിധിപ്രകാരമാണ് ഇപ്പോൾ കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നും ശിലാസ്ഥാപന കർമ്മം വ്യാഴാഴ്ച രാവിലെ 10.45- നും 11.20- നൂം മധ്യേ നടക്കുമെന്ന് കൺവീനർ വി. ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *