തിരുവല്ല : വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ സംഘടിപ്പിച്ച് മൈഗ്രേഷൻ കഓൺക്ലേവ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുക യാണ് സിപിഎം. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പ്രോഗ്രാം ആണോ എന്ന പിടിഎ ഓൺലൈൻ മീഡിയ പ്രതിനിധി യുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാതെ വാർത്ത സമ്മേളനം നടത്തിയ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് ഒഴിഞ്ഞ് മാറി. കേന്ദ്ര സർക്കാറിന്റെ വിദേശ നയവും സംസ്ഥാനത്തോടുള്ള സാമ്പത്തിക നിയന്ത്രണവും ആണ് ഭൗതികമായ സാങ്കേതിക വികസനത്തിന് കേരളം നേരിടുന്ന വെല്ലുവിളി എന്ന് തോമസ് ഐസക്ക് പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനൊപ്പം സാങ്കേതിക നൈപുണ്യ ത്തിൽ നിരവധി സംരംഭകവും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന മൈഗ്രേഷൻ കഓൺക്ലേവിൽ ഓൺലൈൻ പ്രവേശനത്തിൽ ഉൾപ്പെടെ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സിപിഎം ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഫിനാൻസ് കൺവീനർ ആയ സംഘാടക സമിതി ആണ് ജനുവരിയിൽ മൂന്ന് ദിവസമായി നടക്കേണ്ട കോൺക്ലേവ് ഒരുക്കുന്നത്…മുൻ എംഎൽഎ മാരായ എ.പദ്മകുമാർ, രാജു ഏബ്രഹാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

