നിരണം : ലഹരിയുടെ പിടിയിലായ പുതു തലമുറയെ മൂല്യ ബോധത്തിലേക്ക് മടക്കി വരുത്തുന്നതാണ് വൈ.എം.സി.എ പോലുള്ള സന്നദ്ധ സംഘടനകളുടെ ദൗത്യമെന്നും മാനവരാശിയെ നന്മയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല സബ് റീജണിൻ്റെ ആദിമുഖ്യത്തിൽ വൈ.എം.സി.എ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിക്കുന്നു അദ്ദേഹം. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു സ്ഥാപക ദിന സന്ദേശം നൽകി. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈ.എം.സി.എ പ്രസിഡൻ്റ് കുര്യൻ കൂത്തപ്പള്ളി, മുൻ സബ് – റീജൺ ചെയർമാൻമാരായ അഡ്വ. എം.ബി നൈനാൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി.മാത്യു, മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു.

വൈ.എം.സി.എ തിരുവല്ല സബ് – റീജണിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്ഥാപക ദിനാചരണം നിരണം വൈ.എം.സി എ യിൽ കെ.സി.സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. പി മാത്യു, അഡ്വ. എം.ബി നൈനാൻ, കെ. പി വർഗീസ്, സുനിൽ മറ്റത്ത്, ലിനോജ് ചാക്കോ, കെ.സി മാത്യു, കുര്യൻ കൂത്തപ്പള്ളി, ജോ ഇലഞ്ഞിമൂട്ടിൽ ജോജി പി. തോമസ്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, തോമസ് വി. ജോൺ, ഫാ. ജെയിൻ സി. മാത്യു, അഡ്വ. വി. സി സാബു, മത്തായി കെ. ഐപ്പ്, വർഗീസ് എം. അലക്സ്, സാബു ആലഞ്ചേരി എന്നിവർ സമീപം


