ഇതിനു പരിഹാരം ആരുകാണും ? ഇന്ന് നടന്ന സംഭവമാണ്. !!
പത്തനംതിട്ട മൈലപ്ര രണ്ടാം കലുങ്ങ് വളവിൽ സംഭവിച്ചത്…. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വരുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ നിന്നും റോഡിലൂടെ ഡീസൽ ചോരുന്ന മാരകമായ അവസ്ഥ… കെഎസ്ആർടിസി ബസിന്റെ ഡീസൽ ടാങ്കിന് ഒരു കപ്പാസിറ്റി ഉണ്ട്… എന്നാൽ അതിൽ കൂടുതൽ ഇന്ധനം നിറച്ചിട്ടു, ഒരു 15 ലിറ്ററോളം ഡീസൽ റോഡിൽ കളയും…!! കൂടുതൽ അടിക്കുന്നതിലോ ? കളയുന്നതിലോ കമ്മീഷൻ തടയുക എന്നറിയില്ല . !!

പിന്നെ എങ്ങനെ ഈ കെഎസ്ആർടിസി രക്ഷപ്പെടും…? ബൈക്ക് യാത്രികർക്കാണ് ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്…. ഇന്ന് എന്റെ കൺമുമ്പിൽ വച്ച് ഒരു ചെറുപ്പക്കാരൻ റോഡിൽ തെന്നി വീഴുന്നതും ഞാൻ കണ്ടു…. മൈലപ്ര തൊട്ട് റാന്നി വരെ ഉള്ള റോഡുകളിൽ നെടുനീളെ ഡീസൽ വീണിട്ടുണ്ട്….. റാന്നി തോട്ടമൺ ക്ഷേത്രത്തിന്റെ അടുത്തുവരുന്ന വളവിൽ പോലും ഈ കെഎസ്ആർടിസി ബസ് കാരണം ഒരാക്സിഡന്റ് നടന്നിട്ടുണ്ട്…. ദയവായി കെഎസ്ആർടിസി പത്തനംതിട്ട അധികൃതരോ, മന്ത്രിയോ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു…. 👍🏼
@abins.ramkumar
What do you feel about this post?
Like
Love
Happy
Haha
Sad

