കുട്ടികൾ അറിവിനെ അന്വേഷിച്ചു കണ്ടെത്തുന്നവർ ആകണം – ജെ എസ് അടൂർ.

Kerala Pathanamthitta

പത്തനംതിട്ട: പാഠ്യ വിഷയങ്ങളിലുള്ള അറിവിന്റെ പരിമിതമായ ലോകത്ത് ഒതുങ്ങാതെ കുട്ടികൾ വായനാശീലം ഉള്ളവരായി അറിവിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കണമെന്നും, പത്രവായനകൾ പുസ്തകങ്ങളിലേക്കുള്ള തിരികെ പോക്ക് എന്നിവ അതിന് സഹായിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവ സാമൂഹിക മാധ്യമങ്ങൾ അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട ജില്ല ശാസ്ത്രവേദി ജൂൺ 1 നു സംഘടിപ്പിച്ച വിദ്യകിരൺ 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കു പഠന മികവ് വരുത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയിൽ മാവേലിക്കര ബിഷപ് മൂർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിജാ കെ ജോയി ‘പഠനം ഒരു കല’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുട്ടികൾ പഠന കാര്യങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് അവരെ പരിശീലിപ്പിച്ചു.

ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡേവിഡ് കോശി, കപ്പൂച്ചൻ ആശ്രമം സുപ്പീരിയർ ഫാ. മാത്യു, ഫാ. വർഗീസ് ചാമക്കാല, ബോബി എബ്രഹാം, അങ്ങാടിക്കൽ വിജയകുമാർ, ഗീവർഗീസ് ജോൺ, നസീർ കടയ്ക്കാട്, ബിജു മലയിൽ, ചേതൻ കൈമൾമഠം, ദാസ് തോമസ്, തോമസ് മാത്യു, കൗൺസിലർ അൻസി തോമസ്, ഷർലറ്റ് അജി തോമസ് എന്നിവർ പ്രസംഗിച്ചു.

സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 112 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *