‘മൊട്ട ‘ സംഗമം വൈറലായി !!

Kerala Alappuzha Thrissur
Print Friendly, PDF & Email

എടത്വ: വടക്കുനാഥന്റെ മണ്ണിൽ മര ത്തണലിൽ അവർ ഒന്നിച്ചു കൂടി ; ലോക ത്തിന് വലിയ ഒരു സന്ദേശം നല്കാൻ. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു;ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താത്.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവർക്കിടയിൽ ആത്മ വിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തേക്കിൻകാട് മൈതാനത്ത് നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു.മാത്രമല്ല കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചപ്പോൾ കാണികൾക്ക് കൗതുകം.

ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു.സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.’മൊട്ട ഗ്ലോബൽ’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയിൽ ഇതിനോടകം നൂറിലധികം പേർ അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.

🖋️ഡോ. ജോൺസൺ വി ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *