ഊട്ടുപാറ : കോന്നി ഊട്ടുപാറ ബഥെൽ മാർത്തോമ്മാ ഇടവക യുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങൾ ശുഭപര്യ അവസാനിച്ചു. ബഥെൽ മാർത്തോമ്മാ പള്ളിയിൽ 2025 മെയ് 26 തിങ്കളാഴ്ച നടത്തപ്പെട്ട സമ്മേളനത്തിൽ മാർത്തോമ്മാ സഭാ റാന്നി – നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്ത മുഖ്യ കാർമികത്വം നിർവഹിച്ചു. ഇടവക വികാരി റവ. രാജീവ് ഡാനിയേൽ സ്വാഗതം ആശംസിച്ചു.ശ്രീ. റോയി തോമസ് ഇടവക ദിന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ആന്റോ ആന്റണി എംപി ഇടവക ഡയറക്‌ടറി പ്രകാശനം ചെയ്തു. റവ. ടി എം സഖറിയ, റവ ജോർജ് വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ യു ജനീഷ് കുമാർ ഇടവക ഡയറക്ടറി ആദ്യ കോപ്പി സ്വീകരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

റവ. എബി ടി മാമ്മൻ, റവ. തോമസ് കോശി പനച്ചമൂട്ടിൽ, റവ. എൻ ജെ മാത്യു, റവ. സജു തോമസ്,റവ. ജോമോൻ ജെ, ശ്രീമതി രേഷ്മ മറിയം റോയ്, ശ്രീ വർഗീസ് ബേബി, ശ്രീ ഫിലിപ്പ് മാത്യു, ശ്രീ. ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. 80 വയസ്സ് പൂർത്തിയാക്കിയ ഇടവക ജനങ്ങളെ ആദരിക്കുകയും എസ് എസ് എൽ സി പരീക്ഷ യിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. റവ. ഡോ. ജോർജ് മാത്യു, റവ എൽവിൻ ചെറിയാൻ എബ്രഹാം എന്നിവർ പ്രാർത്ഥിച്ചു.

ജൂബിലിയുടെ ഭാഗമായി ഇടവക നിർമിച്ചു നൽകിയ ഭവനത്തിന്റെ കൂദാശ കർമ്മം
അഭി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്ത നിർവഹിക്കുകയും താക്കോൽ ദാനം നിർവഹിക്കുകയും ചെയ്തു.
ജൂബിലി വർഷം ഭവനനിർമ്മാണം, വിവാഹസഹായം, മെഡിക്കൽ സഹായം, ആദിവാസി മേഖലകളിൽ ഭക്ഷണകിറ്റ് വിതരണം, സൗജന്യ മെഡിക്കൽ ക്യാമ്പ്, തൊഴിൽ പരിശീലനപരിപാടികൾ, വിവിധ വ്യക്തികളെ ആദരിക്കൽ, അനുമോദന യോഗങ്ങൾ, വൃക്ഷതൈ നടീൽ, പരിസ്ഥിതി യാത്ര, പച്ചക്കറി വിത്ത് വിതരണം, കുടുംബശാക്തീകരണ കൗൺസലിംഗ് പരിപാടികൾ, റിട്രീറ്റ്, ധ്യാനയോഗങ്ങൾ, ഇടവക ദിനം എന്നിവ ക്രമീകരിക്കുകയും സമയോചിതം പൂർത്തിയാ ക്കുകയും ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

