ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) 2024 – 25 സംസ്ഥാന വാർഷിക ജനറൽ ബോഡി

Kerala Kottayam
Print Friendly, PDF & Email

ചങ്ങനാശേരി – ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി ഡി കെ) 2024-25 സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം ചങ്ങനാശ്ശേരി വെട്ടുത്തുരുത്തി ഗ്രീൻ വ്യൂ മിനി റിസോർട്ടിൽ വച്ച് ചേർന്നു. വിനോദ് ഭാസ്കർ ആദ്ധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി സജിത്ത് വിപി വാർഷിക റിപ്പോർട്ട്‌ അവതരണവും ട്രഷറർ ജിനു ജോസഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു,, 347 ക്യാമ്പുകളിൽ നിന്നായി 14089 സന്നദ്ധ രക്ത ദാതാക്കൾക്ക് പുറമേ ദൈന്യംദിന രക്താവശ്യങ്ങൾക്കായി 30000 ത്തിൽ അധികം യൂണിറ്റ് രക്തവും വിവിധ അംഗീകൃത ബ്ലഡ്‌ സെന്ററിൽ നൽകാൻ ഈ കാലയളവിൽ ബ്ലഡ്‌ ഡോനേഴ്സ് കേരളക്ക് സാധിച്ചിട്ടുണ്ട്.. 2025-26 വർഷത്തേക്കുള്ള ഭാരവാഹി തിരെഞ്ഞെടുപ്പും നടന്നു

ഭാരവാഹികൾ
പ്രസിഡന്റ്. – വിനോദ് ഭാസ്കർ കോട്ടയം
സെക്രട്ടറി. – സജിത്ത് വിപി കണ്ണൂർ
ട്രഷറർ. – ജിനുജോസഫ് കോട്ടയം
വൈസ്. പ്രസിഡന്റ് – നബീൽ ബാബു മലപ്പുറം, ഫസൽ ചാലാട് കണ്ണൂർ,, ബിജു കുമ്പഴ പത്തനംതിട്ട
ജോ. സെക്രട്ടറി. – രഞ്ജിത്ത് മലപ്പുറം, ശ്രീകാന്ത് തൃശ്ശൂർ, അനീഷ് ലാൽ തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *