ഞാനറിയുന്ന കെ.കെ. നായർ സാർ ; പതിനൊന്നാം ഭാഗം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിവരാവകാശ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനുമായ റഷീദ് ആനപ്പാറയാണ് കെകെ നായർ സാറിനെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ, നിലവിലെ ജനപ്രതിനിധികളുടെ ജനങ്ങളോടുള്ള പെരുമാറ്റവും, നാടിനോടുള്ള ഇടപെടലുമൊക്കെ കണ്ടു ആർക്കെങ്കിലും കെകെ നായർ സാറിനെ മാതൃകയാക്കാൻ കഴിമെങ്കിൽ ആകട്ടെ എന്ന ഉദ്ദേശത്തോടെ ആണ് എഴുതുന്നത്. പതിനൊന്നാം ഭാഗം ഇങ്ങനെ..

കൊല്ലം ജില്ലയുടെ ഒരു മൂലയായ പത്തനംതിട്ട എന്ന ഗ്രാമത്തെ കെ. കെ.നായർ പത്തനംതിട്ട ജില്ലാ ആസ്ഥാനമാക്കി മാറ്റി.
മദ്ധ്യ തിരുവിതാംകൂർ ജില്ല എന്ന ആശയം ഇന്നും യാഥാർത്ഥ്യമായിട്ടില്ല. കോന്നി താലൂക്കിന് വേണ്ടി വർഷങ്ങളായി ഉണ്ടായിരുന്ന ആവശ്യം യാഥാർത്ഥ്യമാകുന്നത് വർഷങ്ങൾ പിന്നിടുമ്പോഴാണ്. കോഴഞ്ചേരി താലൂക്ക് ഓഫീസ് കോഴഞ്ചേരിയിലേക്ക് മാറ്റണമെന്ന കോഴഞ്ചേരി പഞ്ചായത്ത് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യവും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. എന്നാൽ കെ കെ നായർ എംഎൽഎയായി വളരെ പെട്ടെന്ന് തന്നെ പത്തനംതിട്ടയിൽ ജില്ലയും, ജില്ലാ ആസ്ഥാനവും ആക്കി മാറ്റി.

എം.എൽ.എ ആകുന്നതിനു മുൻപു തന്നെ കെ.കെ. നായർ തന്റെ നാടിനെ സ്നേഹിച്ചിരുന്നു. ഉറപ്പായും അന്നേ അദ്ദേഹത്തിനു തന്റെ നാടിനെ കുറിച്ച് ഒരു വികസന സങ്കൽപം ഉണ്ടായിരുന്നു. ഇല്ലെങ്കിൽ ദീർഘ വീക്ഷണത്തോടെ പത്തനംതിട്ടയെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര ധന്യമാക്കുവാൻ കെ.കെ. നായർക്ക് കഴിയുമായിരുന്നില്ല. എം.എൽ.എ ആയി അധികം വർഷങ്ങൾക്കു മുൻപു തന്നെ കെ.കെ. നായർ സാർ പത്തനംതിട്ട ജില്ലയും, ജില്ലയിൽ അനേകം റോഡുകളും കൊണ്ടു വന്നു.

കൊല്ലം ജില്ലയുടെ ഒരു മൂല മാത്രമായിരുന്ന പത്തനംതിട്ട.😭😭 നിസ്സാരം ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി പോലും കൊല്ലം ജില്ലയെ ആശ്രയിച്ചു കൊണ്ടിരുന്ന പത്തനംതിട്ടക്കാർക്ക് കെ കെ നായർ ആ പത്തനംതിട്ട എന്ന പട്ടിക്കാടിനെ പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമായി മാറ്റുകയും, മിക്ക സർക്കാർ ഓഫീസുകളും ജില്ലാ ആസ്ഥാനത്തു തന്നെ നിലനിർത്താൻ കഴിഞ്ഞതും, എംഎൽഎ ആകുന്നതിനു മുൻപ് കെ കെ നായർ നാടിനെ സ്നേഹിച്ചത് മൂലവും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനം കൊണ്ടും മാത്രമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

@ റഷീദ് ആനപ്പാറ

Leave a Reply

Your email address will not be published. Required fields are marked *