തിരുവല്ല: ഉത്രമേൽ പരുത്തിക്കപ്പടിയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ് ഫോർമറിലേക്ക് ഇടിച്ചു കയറി. രണ്ട് പേർക്ക് പരിക്കേറ്റു . ഇന്ന് വൈകിട്ട് 5.30 മണിയോടെ ആയിരുന്നു സംഭവം. നിരണം സ്വദേശികളായ രണ്ട് പേർ ആണ് വാഹനത്തിൽ
ഉണ്ടായിരുന്നത്. കാവുംഭാഗം ഭാഗത്ത് നിന്ന് വന്ന കാറാണ് പരുത്തിക്കപ്പടി വളവ് തിരിഞ്ഞ് വരവെ നിയന്ത്രണം വിട്ട് സമീപത്ത് നിന്നിരുന്ന ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം ട്രാൻസ് ഫോർമറിലേക്ക് വാഹനം ഇടിച്ച് കയറിയതോടെ പ്രദേശത്ത് വൈദ്യൂതി മുടങ്ങിയ നിലയിലാണ്. നാല് തൂണുകൾക്കും ട്രാൻസ്ഫോർമറിനും കേടുവന്നിട്ടുണ്ട്. നഷ്ടത്തിൻ്റെ കണക്ക് നാളത്തോടെ അറിയാൻ സാധിക്കുകയുള്ളുവെന്നും വാഹനം മാറ്റിയെങ്കിലെ പണികൾ തുടങ്ങാൻ സാധിക്കുകയുള്ളുവെന്നും കെ എസ് ഇ ബി അധികൃതർ പറഞ്ഞു

What do you feel about this post?
Like
Love
Happy
Haha
Sad

