പത്തനംതിട്ട – ട്രാവൽ ഏജന്റുമാരുടെ സംഘടനയായ സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള, SETAK ൻ്റെ സജീവ അംഗവും, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റും സർവ്വോപരി സ്നേഹനിധിയും ആയിരുന്ന, അടൂർ കരുവാറ്റ പാറവിള ഇടപ്പുരയിൽ അലക്സ് ( 62, മാസ് എയർട്രാവൽസ് ഉടമ ) നിര്യാതനായി. പ്രിയപ്പെട്ട അലക്സ് സാറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ SETAK പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.. നാളെ 22/5/2025 രാവിലെ 8 മണിയോടെ കരുവാറ്റായിലെ വസതിയിൽ കൊണ്ടുവരുന്ന മൃതദേഹം ഉച്ചക്ക് ശേഷം 2 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. പരേതൻ്റെ സംസ്കാര ചടങ്ങുകളിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു…..
@ Setak Pathanamthitta District Committee


