പത്തനംതിട്ട – എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്ന 50 വയസ് പൂർത്തിയാകാത്ത(2024 ഡിസംബർ 31 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് രജിസ്‌ട്രേഷൻ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് സമയം അനുവദിച്ചു. അടൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2025 മാർച്ച് 18വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരായോ/ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഫോൺ : 04734 224810.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

