ലഹരിക്കെതിരെ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയും, കുടുംബശ്രീയും കൈകോർക്കുന്നു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : 2025 ജൂൺ 5 മുതൽ ജൂലൈ 5 വരെ ഒരു മാസക്കാലം ജില്ലയിലെ 920 വാർഡുകളിലും ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ഒന്നിച്ച് ലഹരിക്കെതിരെബോധവൽക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തുവാൻ എ.ഡി.എം ബി.ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ല ശിശുക്ഷേമ സമിതി തീരുമാനിച്ചു.

മെയ് 27ന് ഉച്ചയ്ക്ക് മുന്നിന് എ.ഡി. എംമിൻ്റെ ചേമ്പറിൽ ജില്ല ശിശുക്ഷേമ സമിതി, കുടുംബശ്രീ ഭാരവാഹികളുടെ യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകും .

സെക്രട്ടറി ജി. പൊന്നമ്മ , വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ, ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാർ ദീപു ഏ.ജി, പ്രൊഫ.ടി.കെ.ജി നായർ , ടി. രാജേഷ് കുമാർ, സുമാ നരേന്ദ്രൻ, ജില്ല വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ, ഡോ. സേതുലക്ഷമി എസ്, ജഷിബ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *