പത്തനംതിട്ട – കേന്ദ്ര സർക്കാരിന്റെ വിപണിയിലെ ഈ ഇടപെടലിന് കേരളത്തിൽപ്പോലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നമ്മുടെ റേഷന്കടകളിൽ കൂടി ലഭിക്കുന്ന വിലകുറഞ്ഞ അരി പോലും പലരും വാങ്ങി വിലകൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. റേഷൻ കടകളിൽ നിന്നും മൊത്തമായി മാറ്റി മറ്റുപേരുകളിൽ വിപണിയിൽ എത്തുന്നതായും വ്യാപക പരാതിയുണ്ട്. അതേപോലെ തന്നെ പയർ, കടല, ഗോതമ്പ് തുടങ്ങിയ മറ്റു ധാന്യങ്ങളും. എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും ഇതൊക്കെ പൂർണ്ണമായി ഇല്ലാതാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിരുന്നില്ല. സർക്കാരുകളിലെ ബന്ധപ്പെട്ടവർ പോലും ഇങ്ങനെയുള്ള മാറ്റിവിൽക്കലുകൾക്ക് കൂട്ട് നിൽക്കുന്നതായി ആണ് വിവരം.
ഇപ്പോൾ അരിക്ക് വിപണിയിൽ ഏതാണ്ട് 50 രൂപ മുതൽ വില ആയിരിക്കെ കേന്ദ്ര സർക്കാർ 29 രൂപക്ക് “ഭാരത് അരി ” എന്ന ബ്രാൻഡിൽ അരി വിലകുറച്ചു വിപണിയിലേക്ക് ഇറക്കുമ്പോൾ ഈ അരിതന്നെ ചില്ലറ വാങ്ങിയോ, മൊത്തമായി ശേഖരിച്ചോ വിലകൂട്ടി വിറ്റു ലാഭമുണ്ടാക്കാൻ കച്ചവടക്കാരോ, കൊള്ളക്കാരോ, ഇനി രാഷ്ട്രീയക്കാർ തന്നെയോ രംഗത്ത് വന്നേക്കാം. റേഷൻ കാർഡ് പോലും ആവിശ്യമില്ല ഈ അരി വാങ്ങാൻ എന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം. പക്ഷെ ഇതിനു നിയന്ത്രണം ഉണ്ടാകണം.
അല്ലങ്കിൽ വീണ്ടും പാവം ജനങ്ങൾ മിടുക്കന്മാരാൽ പറ്റിക്കപ്പെടും. 29 രൂപയുടെ അരി 39 രൂപക്ക് ലഭിച്ചാലും ലാഭമല്ലേ എന്ന് ജനം ചിന്തിക്കും. അങ്ങനെ ഭാരത് അരി മറ്റു പല പേരുകളിലും വിപണിയിൽ താരമാകും. പൊതുജന താൽപ്പര്യാർത്ഥം മോഡി സർക്കാർ ചെയ്യുന്നത് മറ്റു പലർക്കും സമ്പന്നരാകാനുള്ള മാർഗ്ഗവും ആകും. അതിനാൽ ഈ അരി വിതരണത്തിൽ കർശനമായ നിയന്ത്രണം ഉണ്ടാകണം .
ഇല്ലങ്കിൽ ഭാരത് അരി കെ- അരിയായും വിപണിയിൽ എത്താൻ സാദ്ധ്യതയുണ്ട് !!
@ അജയകുമാർ വല്ലുഴത്തിൽ
What do you feel about this post?
Like
Love
Happy
Haha
Sad

