പത്തനംതിട്ട – പ്രമാടം നേതാജി സ്കൂളിന് സമീപം ഉള്ള ശ്രീമതി ജെയ്‌സി വർഗ്ഗീസിന്റെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ, വാടകക്ക് ശ്രീ. ബിനുരാജ്, തോപ്പിൽ വീട്ടിൽ എന്നയാൾ കുടുംബവുമായി താമസിക്കുന്ന വീട്ടിലെ, ബിനുരാജൊന്റെ ഭാര്യയുടെ ബ്യൂട്ടിപാർലർ ആയി പ്രവർത്തിക്കുന്ന റൂമിൽ ആണ് തീപ്പിടുത്തം ഉണ്ടായത്.
തീപ്പിടുത്തം ഒരു റൂമിൽ ഒതുങ്ങിനിന്നു. റൂമിനുള്ളിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. തീ പിടുത്തം ഉണ്ടാകുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഷോർട്ട് സർകുട്ട് ആണ് കാരണം എന്ന് നിഗമിക്കുന്നു. ഉദ്ദേശം നഷ്ടം 2 lakh ആയി കണക്കാക്കുന്നു.
പത്തനംതിട്ടയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ. എ. സാബുവിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർഎഞ്ചിൻ എത്തി തീ അണച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സ്. രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ അജു, കെകെ രാമകാന്തൻ, ടി.നൗഷാദ്, ശാംജി കുമാർ, ജെ. മോഹനൻ, എ, രഞ്ജിത്, എം. മായ, പി. എം. അഞ്ചു, ഹോം ഗാർഡ്മാരായ ശ്രീ. നാസിർ, കെ. സ്. ഡേവിഡ്, ബി. കെ അജയകുമാർ എന്നിവർ പങ്കാളികളായി.
What do you feel about this post?
Like
Love
Happy
Haha
Sad

