പത്തനംതിട്ട – കാലവർഷത്തിന്റെ ഭാഗമായി അപകട സാദ്ധ്യത ഒഴിവാക്കുന്നതിലേക്ക് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള അപകടഭീഷണി ഉയർത്തുന്ന വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. വീഴ്ച വരുത്തിയാൽ നാശനഷ്ടങ്ങൾക്കുളള ബാദ്ധ്യത ഭൂ ഉടമസ്ഥർക്കായിരിക്കുമെന്നും കലക്ടർ അറിയിച്ചു.


