മദ്യപാനികളുടെ പരാക്രമം കാറിനോടോ ; വർക്ക്‌ഷോപ്പിൽ കിടന്ന കാർ കത്തിച്ച നിലയിൽ

Crime

കൊടുമൺ – വർക്ക് ഷോപ്പിൽ കിടന്ന കാർ ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമം. കാറിന്റെ കുറെ ഭാഗം കത്തിയ നിലയിലാണ്. പിന്നിൽ മദ്യപാനികളുടെ സംഘം ആണെന്ന് സംശയിക്കുന്നു. വർക്ക് ഷോപ്പിൽ കിടന്ന ബൈക്കുകൾക്കും മറ്റുവാഹനങ്ങൾക്കും കേടുപാടു വരുത്തിയിട്ടുണ്ട്. കൊടുമൺ പഴയ പോലീസ് സ്‌റ്റേഷനടുത്തുള്ള വർക്ക്‌ഷോപ്പിലാണ് സംഭവം. വർക്ക്‌ഷോപ്പ് ഉടമ പത്തനംതിട്ട സ്വദേശി സുരേഷ് കുമാർ പൊലിസിൽ പരാതി നൽകി. സ്ഥലത്ത് രാത്രികളിൽ മദ്യപാനികളുടെ സാന്നിദ്ധ്യം ഉള്ളതായി സുരേഷ് കുമാർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *