കഞ്ചാവ് പിടികൂടിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിനടന്ന പ്രതിയെ പിടികൂടി

Crime

അടൂര്‍: മൂന്നു വര്‍ഷം മുമ്പുള്ള കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയില്‍ ഹാജരാവാതെ ഒളിച്ചുമാറി നടന്ന രണ്ട് പ്രതികളില്‍ ഒരാളെ അടൂര്‍ പോലീസ് പിടികൂടി. 2022 ജൂണില്‍ അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂര്‍ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടില്‍ വിനീഷ് (30) ആണ് അറസ്റ്റിലായത്. പാലമേല്‍ കുടശ്ശനാട് കഞ്ചിക്കോട് പൂവണ്ണും തടത്തില്‍ അന്‍സല്‍ ആണ് ഒന്നാം പ്രതി.

ഇരുവരെയും 2022 ജൂണ്‍ 29 ന് അടൂര്‍ നെല്ലിമൂട്ടില്‍ പടിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പരിശോധനയില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും തുണി സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.ഇത് വില്‍പ്പനക്കായി സൂക്ഷിച്ചതാണെന്ന് ഇരുവരും സമ്മതിച്ചിരുന്നു. ഏനാത്ത് അടൂര്‍ റോഡില്‍ സ്‌കൂട്ടറില്‍ പ്രതികള്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതുപ്രകാരം നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്.

റിമാന്‍ഡിലായ പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയും, 2024 നവംബര്‍ 28 ന് ശേഷം പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി രണ്ടില്‍ വിചാരണക്ക് ഹാജരാവാതെ മുങ്ങുകയുമായിരുന്നു. തുടര്‍ന്ന്, കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇത് മനസ്സിലാക്കിയ പ്രതികള്‍ ഒളിവില്‍ പോയി. വിനീഷ് പന്നിവേലിക്കല്‍ ജംഗ്ഷനിലെ ഒരാളുടെ വെറ്റക്കൊടി തോട്ടത്തില്‍ സഹായിയായി കൂടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍, ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഇവിടെ കാണിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പിടികൂടി. വെറ്റക്കൊടിക്കുള്ളില്‍ ഷെഡ് കെട്ടി ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാള്‍. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ മേല്‍നോട്ടത്തില്‍ എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പ്രതിയെ കുടുക്കിയത്. പോലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ വിഷ്ണു, സി പി ഓമാരായ നിതിന്‍, രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *