മാറ്റിവെച്ച സന്ദർശനം വീണ്ടും : രാഷ്ട്രപതി 19 ന് ശബരിമലയിൽ എത്തും

Kerala Pathanamthitta

പത്തനംതിട്ട – ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് എത്തുമെന്ന് സൂചന. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയ സന്ദർശനം നടക്കുമെന്നാണ് റിപ്പോർട്ട്. ശബരിമല ദർശനത്തിന് രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ കേരള പോലീസിന് നിർദ്ദേശം ലഭിച്ചു.

18,19 തീയതികളിൽ രാഷ്ട്രപതി കേരളം സന്ദർശിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. 19 നാകും ശബരിമലയിൽ എത്തുക. നിലയ്ക്കലിൽ ഹെലികോപ്ടറിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പോകും. നേരത്തേ രാഷ്ട്രപതി എത്തുമെന്ന പ്രതീക്ഷയിൽ പോലീസും ഇന്റലിജൻസും സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു. 19 ന് രാഷ്ട്രപതി എത്തുമെന്നതിന്റെ സൂചനയായി ശബരിമലയിലെ വിർച്വൽ ക്യൂ നിർത്തി വച്ചിരുന്നു.

ഇതിനിടെ പാകിസ്ഥാനുമായി ഉണ്ടായ അതിർത്തി സംഘർഷങ്ങളെ തുടർന്ന് സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കുന്നുവെന്ന അറിയിപ്പ് വന്നത്. അന്നും രാഷ്ട്രപതിയുടെ സന്ദർശനം ഉറപ്പാക്കിയിരുന്നില്ലെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

നിലവിൽ ഇരുരാജ്യങ്ങളും വെടി നിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ കേരളാ സന്ദർശനം ഉണ്ടാകുമെന്ന അറിയിപ്പ് വീണ്ടും വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്ക് പോലീസ് ഒരുക്കം തുടങ്ങി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *