തിരുവല്ല – കുറ്റൂർ തിരുവാമരം പാടശേഖരത്തിൽ വെച്ചാണ് സംഭവം. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ജെറോ എബ്രഹാം സാബു എന്ന കിച്ചു. കൂട്ടുകാരോടൊപ്പം നിന്നപ്പോൾ ആണ് വെള്ളത്തിൽ വീണത്. ഒരു കൂട്ടുകാരനും വെള്ളത്തിൽ വേണമെങ്കിലും മറ്റു കൂട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കറ്റോട്, ഇരുവള്ളിപ്ര വാഴക്കൂട്ടത്തിൽ സാബുവിനെയും രമ്യയുടെയും രണ്ടാമത്തെ മകനാണ് കാണാതായ കിച്ചു. ഫയർഫോഴ്സ് ഇതുവരെ ഇരുട്ട് ആകുന്നതുവരെ തിരഞ്ഞെങ്കിലും കിട്ടിയില്ല. നാളെ രാവിലെ വീണ്ടും തിരിച്ചിൽ തുടരും.


