കോട്ടയം – നായർ സർവ്വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി ചങ്ങനാശേരി പെരുന്ന സ്വദേശി ഹരികുമാർ കോയിക്കലിനെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് ഹരികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. NSS ഡയറക്ടർ ബോർഡ് അംഗമാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിലവിലെ ജനറൽ സെക്രട്ടറിയായ ജി.സുകുമാരൻ നായർ ചികിത്സയിൽ തുടരുമ്പോഴാണ് തീരുമാനം. ഭരണകാര്യത്തിൽ ജനറൽ സെക്രട്ടറിയെ സഹായിക്കാനാണ് പുതിയ സെക്രട്ടറിയെ നിയമിച്ചത്. മുമ്പ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജി.സുകുമാരൻ നായർക്ക് ഇനിയും വിശ്രമം വേണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ പുതിയ നിയമനം.


