ലൈഫ് ഗാർഡുകളെ ആവശ്യമുണ്ട് ; സെക്യൂരിറ്റി ഗാർഡ് നിയമനം ; ഡോക്ടർ നിയമനം ; വെറ്ററിനറി സർജൻ ; ഗസ്റ്റ് അധ്യാപക നിയമനം ; ഡയാലിസിസ് ടെക്നിഷ്യൻ ; സ്റ്റാഫ് നഴ്സ് നിയമനം ; കൂടുതൽ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ
*ലൈഫ് ഗാർഡുകളെ ആവശ്യമുണ്ട്
നീണ്ടകര, അഴീക്കൽ, തങ്കശ്ശേരി കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തിൽ എട്ട് ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കും. 18-45 നും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയം, ഗോവ എൻ.ഐ.ഡബ്ല്യൂ.എസിൽ നിന്നുള്ള പരിശീലനം ലഭിച്ചവർക്ക് മുൻഗണന. മെയ് 17 വൈകിട്ട് അഞ്ചിനകം നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടറാഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0476 2680036, 9496007036.
*സെക്യൂരിറ്റി ഗാർഡ് നിയമനം
ഗുജറാത്ത് വഡോദരയിലെ ചെക്ക്‌മേറ്റ് സർവിസസ് എന്ന സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 9909030159, 9327982654 നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
*ലാബ് ടെക്‌നീഷ്യൻ ട്രെയിനി *
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ അഞ്ച് ലാബ് ടെക്‌നീഷ്യൻ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎൽടി (ഡിഎംഇ അംഗീകാരമുള്ളത്). മാസം 5000 രൂപ സ്‌റ്റൈപ്പൻഡ് നൽകും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനെത്തണം.
*ത്രിവത്സര എൽ.എൽ.ബി: പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സെറ്റിലൂടെ മെയ് 14 ന് വൈകിട്ട് 5നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487, 2525300.
*ഡോക്ടർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കും. യോഗ്യത: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ ഡിഎം/ഡിഎൻബി അല്ലെങ്കിൽ തത്തുല്യം, മെഡിസിൻ/പീഡിയാട്രിക്‌സ്/റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ എംഡി/ഡിഎൻബിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങൾക്ക് www.govtmedicalcollegekozhikode.ac.in.
*സൈക്കോളജിസ്റ്റ് നിയമനത്തിന് അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ 2025-26 അക്കാദമിക വർഷത്തിലേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 16 ന് പകൽ 11 ന് നടത്തും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്ത moo (MA/MSc in Psychology/Applied psychology/Counseling Psychology/Clinical Psychology/Clinical & Counseling Psychology). ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവർത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അനുയോജ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം മേൽ പരാമർശിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.
*വെറ്ററിനറി സർജൻ വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. മേയ് എട്ടിന് രാവിലെ 11.30 മുതൽ 12.30 വരെയാണ് അഭിമുഖം. വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ അവശ്യ യോഗ്യതകളോടൊപ്പം വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവ വെറ്ററിനറി സർജനുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോൺ: 0477-2252431.
*വെറ്ററിനറി സർജൻ, പി. ജി. വെറ്റ്: വാക്ക് ഇൻ ഇന്റർവ്യൂ
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലക്ക് അനുവദിച്ചതും അമ്പലപ്പുഴ, മാവേലിക്കര, പട്ടണക്കാട് എന്നീ ബ്ലോക്കുകളിൽ ആരംഭിക്കുന്നതുമായ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്കും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി. ജി. വെറ്റ് തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു. മേയ് എട്ടിന് രാവിലെ 10.30 മുതൽ 11 മണിവരെയാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ യോഗ്യത: വെറ്ററിനറി സയൻസിലെ ബിരുദം കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ്. പി. ജി. വെറ്റ് യോഗ്യത: വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം (സർജറി), കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ്. ഫോൺ: 0477-2252431 .
*ഗസ്റ്റ് അധ്യാപക നിയമനം
കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് വർഷത്തേക്ക് ഒഴിവുള്ള താൽക്കാലിക തസ്തികകളിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ വിഭാഗത്തിന് മേയ് 15 നും, ഇലക്ട്രോണിക്സ്സ് വിഭാഗത്തിന് മേയ് 21 നും, ഇലക്ട്രിക്കൽ വിഭാഗത്തിന് മേയ് 22 നും മെക്കാനിക്കൽ വിഭാഗത്തിന് മേയ് 23 നും രാവിലെ 10 മണിക്ക് ലക്ചറർ തസ്തികളിലേക്കും, ഉച്ചയ്ക്ക് ശേഷം ഡെമോൺസ്‌ട്രേറ്റർ, ട്രയ്ഡ്‌സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികളിലേക്കും അഭിമുഖം നടത്തുന്നതായിരിക്കും. യോഗ്യത ലക്ചറർ തസ്തികളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്‌ട്രേറ്റർ – ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ/ബിഎസ് സി ഫസ്റ്റ് ക്ലാസ്സ്, ട്രയ്ഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പ്രോഗ്രാമർ ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പിജിഡിസിഎ ഫസ്റ്റ് ക്ലാസ് . യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഈ ദിവസങ്ങളിൽ പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ:9447488348.
*ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർക്കാർ ആയൂർവേദ കോളേജിനു കീഴിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മോഡേൺ മെഡിസിൻ വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുളള നിയമനത്തിന് സംസ്ഥാന ആരോഗ്യവകുപ്പിലെ സമാന തസ്തികയിലുള്ളവരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ അപേക്ഷകൾ ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ അതതു വകുപ്പ് തലവൻ മുഖാന്തിരം സമർപ്പിക്കണം.
*ഡയാലിസിസ് ടെക്നിഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 19 രാവിലെ 10.30 ന് അഭിമുഖം നടത്തും. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിലെ ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*സ്റ്റാഫ് നഴ്സ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബി.എസ്‌സി നഴ്സിങ്/ ജനറൽ നഴ്സിങ്ങും പാലിയേറ്റീവ് മെഡിസിനിലെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
*ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടോ ഇ മെയില്‍ വഴിയോ അപേക്ഷിക്കാം. മെയ് 13 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കി, മെയ് 15 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: kmmgwckannur@gmail.com ഫോണ്‍: 0497 2746175
*കണ്ണൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ടെക്നോളജി ആന്റ് സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് 26നകം പേര് രജിസ്റ്റര്‍ ചെയ്യണം.


