ഭരണഘടനാ അവകാശങ്ങളോടുള്ള ലംഘനം ; ഷാജൻ സ്‌കറിയയുടെ അറസ്റ്റിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം

Kerala Politics Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഇന്നലെ രാത്രിയിൽ വാർത്താ മാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിന്ന സംഭവമായിരുന്നു മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ രാത്രിയിൽ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് അക്രമികളെപ്പോലെ ഇരച്ചുകയറി മേൽവസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. ഫാസിസം എന്താണെന്ന് മോദിയും അമിത്ഷായുമൊക്കെ പിണറായിയെ കണ്ടു പഠിക്കണമെന്നാണ് സമൂഹ മാധ്യമ കമന്റുകൾ നിറയുന്നത്. സത്യസന്ധമായി കള്ളത്തരങ്ങൾക്കും, ക്രിമിനലുകൾക്കും എതിരെ ധൈര്യമായി വാർത്തകൾ പറയുന്നു എന്നതാണ് ഷാജൻ സ്കറിയയിൽ പിണറായി അടക്കം, ഇതൊക്കെ കൊണ്ടുമാത്രം ജീവിക്കുന്ന കുറച്ചു മനുഷ്യരും കാണുന്ന ന്യൂനത. പക്ഷെ നിങ്ങളുടെയൊക്കെ കള്ളത്തരങ്ങൾ പൊളിച്ചടുക്കാൻ ഇതേപോലെയുള്ള മനുഷ്യർ കൂടി ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു ? ബിജെപി അദ്ധ്യക്ഷനും, മലയാള വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഇങ്ങനെ..

https://www.facebook.com/share/p/18oqaViBjf/

മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയുടെ കൂടി തെളിവാണ്.

ഭരണഘടനാവകാശങ്ങളെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലമായി സംസാരിക്കുന്ന ഇൻഡി സഖ്യത്തിലെ പാർട്ടികളെ ആർട്ടിക്കിൾ 19 നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാൻ ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുകയാണ്. ഇവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ അവകാശങ്ങൾ എല്ലാം നഗ്നമായി ലംഘിക്കപ്പെടുന്നത്.

പിണറായി സർക്കാരിൻ്റെ ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. ഷാജൻ സ്കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ല.
ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തത് മുഴുവൻ ദിവസവും കസ്റ്റഡിയിൽ വെക്കാൻ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ല.

ഇത്തരം നീക്കങ്ങളെ എന്തു വില കൊടുത്തും ബിജെപി ചെറുത്തു തോൽപ്പിക്കും. കേരളത്തിലെ പോലീസ് രാജിനെ ശക്തമായി ബിജെപി എതിർക്കുന്നു.

The arrest of journalist Shajan Skariah by the Kerala police in the dead of night is a blatant violation of constitutional rights.
He was taken into custody without even being given time to change his clothes—a disturbing act that exposes the Communist Party’s deep-rooted intolerance toward dissent and free speech.

To all the #INDI Alliance parties that never tire of giving lofty speeches about constitutional values and free speech, I want to remind you of Article 19 of the Indian Constitution, which guarantees that very right. Yet it is in the very states ruled by the INDI partners that these rights are being brutally violated, where dissent is silenced with force.

The Pinarayi Vijayan government’s authoritarian actions will never be accepted by the BJP. It is not just Shajan Skariah’s rights that have been trampled upon—this is a direct assault on the constitutional freedom of every Malayali. And let it be known: the BJP will never stay silent in the face of such injustice.

Let’s be clear: the timing of the arrest was no accident. It was a calculated move to keep him in custody throughout the day. Even then, the police failed in their attempt.

The BJP will stand firm against such acts. We strongly condemn the rising police tactics in Kerala and will fight back against any force that seeks to undermine democracy and constitutional rights of the people.

Leave a Reply

Your email address will not be published. Required fields are marked *