പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ ഷാജി. എൻ. കരുണിൻ്റെ വിയോഗത്തിൽ ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി അനുശോചിച്ചു. മനുഷ്യ വികാരങ്ങളെയും ജീവിതാവസ്ഥകളെയും സാർവ്വലൗകികമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച കലാസൃഷ്ടികളായിരുന്നു അദ്ദേഹത്തിൻ്റേത് എന്ന് പ്രസിഡൻ്റ് ജി. വിശാഖൻ, സെക്രട്ടറി എം.എസ് സുരേഷ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പത്തനംതിട്ട നഗരസഭയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദ്യ പത്തനംതിട്ട അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ മഹാനായ ചലച്ചിത്രകാരൻ ഷാജി എം കരുണിന്റെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നുവെന്ന് ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി സെക്രട്ടറി എം.എസ് സുരേഷ് ആ ചിത്രങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തുകൊണ്ട് ഓർമ്മിച്ചു.


