തലവടി കളങ്ങര സെൻ്റ് മേരീസ് സിഎസ്ഐ ചർച്ച് ശതോത്തര ജൂബിലി സമ്മേളനം മെയ് 1ന്

Alappuzha

ആലപ്പുഴ – എടത്വ തലവടി കളങ്ങര സെൻ്റ് മേരീസ് സിഎസ്ഐ ചർച്ച് ശതോത്തര ജൂബിലി സമ്മേളനം മെയ് 1ന് വ വൈകിട്ട് 4ന് നടക്കും. മദ്ധ്യ കേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ്പ് റവ. ഡോ മലയിൽ സാബു കോശിയ്ക്ക് സ്വീകരണം നല്കും.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി റവ.മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തലവടി കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ ഉപസഭകളിൽ ഒന്നായ കളങ്ങര സെൻ്റ് മേരീസ് സിഎസ്ഐ ചർച്ച് 125 വർഷം പൂർത്തിയാക്കുന്നതിന്റെ സ്തോത്ര അർപ്പണ ശുശ്രൂഷയും നടക്കും.

🖊️ ഡോ ജോൺസൺ വി.ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *