എൻ.സി.പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

Kerala Thrissur
Print Friendly, PDF & Email

തൃശൂർ – നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (ശരദ് പവാർ വിഭാഗം ) യുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് ഓവർസീസ് സെല്ലിന്റെ ദേശീയ അദ്ധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂർ – വേലൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എം.പി യുടെ നിർദ്ദേശ പ്രകാരം വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്.

നിലവിൽ ബാബു ഫ്രാൻസീസ് , കേരള സർക്കാർ ,നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ്. പ്രവാസി ലീഗൽ സെല്ലിൻ്റെ ഗ്ലോബൽ വക്താവുമായിരുന്ന കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തക സമിതി അംഗമാണ് പ്രവാസി മലയാളിയായ ബാബു ഫ്രാൻസിസ്. പ്രവാസ ലോകത്തും, നാട്ടിലും, പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായ ബാബു ഫ്രാൻസീസിന്റെ പ്രവർത്തനങ്ങൾക്കുള്ള പാർട്ടിലെ അംഗീകാരമാണ് പുതിയ ചുമതല. ഇൻഡ്യൻ പ്രവാസികളുടെ ഇടയിലുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കൂടിയാണ് എൻ സി പി (എസ് പി) പുതിയ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *