കല്ലേലിക്കാവിലെ പത്താമുദയ മഹോത്സവം : അഞ്ചാം ഉത്സവം ഭദ്രദീപം തെളിയിച്ചത് കെ.ആർ.കെ പ്രദീപ്

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ അഞ്ചാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം അഞ്ചാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.

മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്‌ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു. ഗുരു ധർമ്മ പ്രചാരണ സഭ പ്രതിനിധി അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, ഗിന്നസ് വേൾഡ് റെക്കോർഡ് കേരള ചീഫ് കോ ഓർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, സുഭാഷ് കൊല്ലം, കെ പി എം എസ് കോന്നി താലൂക്ക് പ്രസിഡന്റ് അനിൽകുമാർ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു.

പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും അടങ്ങുന്ന പരിപാടികൾ ഏപ്രിൽ 23 ന് പത്താമുദയ ദിനം നടക്കും.

*നാളെ മഹോത്സവം കാര്യ പരിപാടികൾ ( 19/4/2025 )
പത്താമുദയ മഹോത്സവത്തിന്റെ ആറാം ദിനം :വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ രാവിലെ 6 മണിമുതൽ 999 സ്വർണ്ണ മലക്കൊടി ദർശനം 6.30 മുതൽ നെൽപ്പറ മഞ്ഞൾപ്പറ നാണയപ്പറ അൻപൊലി അടയ്ക്കാപ്പറ നാളികേരപ്പറ കുരുമുളക് പറ,എള്ള് പറ സമർപ്പണം. 7 മണി മലയ്ക്ക് പടേനി സമർപ്പണം. 8.30 ന് ഉപ സ്വരൂപ പൂജകൾ വാനരയൂട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ, പ്രഭാത പൂജ, പുഷ്പാഭിഷേകം. രാവിലെ 9 മണിയ്ക്ക് അഞ്ചാം ഉത്സവം ഉദ്ഘാടനം.10 ന് അന്നദാനം, 10.30 ന് 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ, 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം.

Leave a Reply

Your email address will not be published. Required fields are marked *