ഇരവിപേരൂരിലെ നെല്ലാട് ഇന്ന് സാക്ഷ്യം വഹിച്ചത് പുണ്യമായൊരു മുഹൂർത്തത്തെ.

Health Pathanamthitta

തിരുവല്ല – സേവാഭാരതി പ്രവർത്തകർ അശരണരെ സേവനത്തിലൂടെ ആരാധിക്കുന്നവരാണെന്നും സമാനതകളിലാത്ത പ്രവർത്തനമാണ് സമൂഹത്തിനു നൽകി വരുന്നതെന്നും ചലച്ചിത്ര നടൻ രാജീവ് പിള്ള പറഞ്ഞു. സേവാഭാരതി കേരളവും, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സാന്ത്വന സ്പർശം റിഹാബിലിറ്റേഷൻ സെന്റർ ഇരവിപേരൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ബി.രാജീവ്, ഓർത്തോഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, രാഷ്ടിയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് സി.പി. മോഹന ചന്ദ്രൻ , സംസ്ഥാന പ്രൊജക്ട് കോർഡിനേറ്റർ സതീഷ് , സാമാജിക കോർഡിനേറ്റർ കെ.ബാബു, അജയകുമാർ വല്യുഴത്തിൽ , പ്രസിസന്റ് ഗോപകുമാർ ശങ്കരമംഗലം, ട്രഷറാർ ശ്രീജേഷ് നായർ , സെക്രട്ടറി ശിവകുമാർ അമൃതകല തുടങ്ങിയവർ പ്രസംഗിച്ചു.

പാവപ്പെട്ടവർക്ക് സൗജന്യമായും, സാധാരണക്കാർക്ക് ചെറിയൊരു തുക ഈടാക്കിയുമായിരിക്കും ഈ സെന്ററിന്റെ പ്രവർത്തനം. അത്യാധുനിക സജ്ജീകരങ്ങങ്ങളോടെ വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനം ഓർത്തോപീഡിക്സ് റീഹാബിലിറ്റേഷൻ, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്ട്രോക്ക് റീഹാബിലിറ്റേഷൻ, പീഡിയാട്രിക് ഫിസിയോതെറാപ്പി അടക്കമുള്ള നിരവധി വിഷയങ്ങളിൽ കൗൺസിലിംഗ് സേവനവും, പുനരധിവാസ സേവനങ്ങളുമൊക്കെ ഈ സെന്ററിൽ നിന്ന് സമൂഹത്തിനു ലഭിക്കും. സമൂഹത്തിനു സാന്ത്വന സ്പർശമായി തന്നെ ഈ സെന്റർ മാറുമെന്നുറപ്പ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *