‘ജപ്പാൻ വയലറ്റ്’ വിളവെടുത്തു

Pathanamthitta

പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്തു ഒന്നര ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ജപ്പാൻ വയലറ്റ് നെൽ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വിരിപ്പ്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിയ നെല്ല് കർഷകർക്ക് നൽകുകയും മാവര പാടശേഖരത്തിന്റെ തട്ട ബ്രാൻഡ്, ജപ്പാൻ വയലറ്റ് കുത്തരി ആയി വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വാർഡ് അംഗം എ കെ സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനൻ പിള്ള, കൃഷി ഓഫീസർ സി ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി ജോസഫ്, കൃഷി അസിസ്റ്റന്റ് റീന രാജു എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *