കുരുന്നുകൾക്ക് ആവേശമായി പ്രവേശനോത്സവം

Pathanamthitta
Print Friendly, PDF & Email

കോന്നി: ഊട്ടുപാറ സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിലെ പ്രവേശന ഉത്സവം വർണ്ണാഭമായ ചടങ്ങോട് മുൻ കോന്നി ഡി പി ഒ ശ്രീമതി സുമംഗല ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ശരണ്യ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനു ആനി ഡേവിഡ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കെ പത്മകുമാർ നന്ദിയും അറിയിച്ചു. സ്കൂൾ മാനേജ് റവ ഫാദർ സജു തോമസ്, ശ്രീമതി ബിനി സാം എന്നിവർ ആശംസകൾ അറിയിച്ചു.

രക്ഷകർത്യ ശാക്തീകരണത്തിനായി എസ് ആർ ജെ കൺവീനർ ശ്രീമതി ആനി ജോൺ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളോടും മധുര വിതരണത്തോടുകൂടി ചടങ്ങുകൾ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *