അടൂർ: ജിമെയിലിൽ കൂടി പോക്‌സോ കോടതിക്ക് വ്യാജ ബോംബ് ഭീഷണി. ഗോവിന്ദ് ഗർജ് എന്ന പേരിൽ കോടതി മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴിലായിരുന്നു സന്ദേശം. ആർ.ഡി.എക്‌സുമായി കോടതിയിൽ പ്രവേശിക്കുമെന്നായിരുന്നു സന്ദേശം. മൊബൈൽ ബോംബ് ഉപയോഗിച്ചുള്ള ചാവേർ ആക്രമണമാണെന്നായിരുന്നു സൂചന. ഇതിനെ തുടർന്ന് ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ടയിൽ നിന്നും ഡോഗ് സ്‌ക്വാഡും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസിബിൾ ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കോടതിപടി – ജനറൽ ആ ശുപത്രി ജങ്ഷൻ റോഡരികിൽ ഡിക്‌സൺ ടുറിസ്റ്റ് ഹോമിൽ താഴത്തെ നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്. പോലീസിന് രണ്ടേകാലോടെയാണ് വിവരം ലഭിക്കുന്നത്. വിശദമായ പരിശോധനകൾ നടക്കുമെന്ന് പോലീസ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

