വള്ളംകുളം സ്വദേശിനിയായ നേഴ്സ്, സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – വള്ളംകുളം സ്വദേശിനിയായ നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജുബൈലിൽ വെച്ച് അന്തരിച്ചു. ജുബൈലിൽ ജോലിചെയ്യുന്ന കോഴിക്കോട് പെരുവയൽ, പൂവത്തുപറമ്പ്, കോയങ്കോട്ട് കുന്നുമ്മൽ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34) ആണ് മരിച്ചത്. വള്ളംകുളം ഈസ്റ്റ് കുന്നത്തേട്ട് വീട്ടിൽ കുടുംബാംഗമാണ് മരിച്ച ലക്ഷ്മി. മുരളീധരൻ, സബിത എന്നിവർ മാതാപിതാക്കളാണ്. സഹോദരൻ നന്ദു മുരളി (സൗദി, നജ്റാൻ)

ജുബൈൽ അൽ മന ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നെഴ്സായിരുന്നു ലക്ഷ്മി. ഇന്നലെ രാത്രി ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു.

നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ സാമൂഹ്യക്ഷേമ കൺവീനറുമായ ഭർത്താവ് ശ്രീകുമാറിനൊപ്പം നവോദയ കുടുംബവേദിയുടെ ടയോട്ട യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്ന നിലയിൽ ലക്ഷ്മി പ്രവാസി മലയാളികളുടെ സാമൂഹിക,സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൃതദേഹം ജുബൈൽ അൽ മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ട്[പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി പ്രവാസി സംഘനകളിലെ സുഹൃത്തുക്കൾ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *