ഇരവിപേരൂരിൽ ഇനി കൂർക്ക കൃഷിയും

Pathanamthitta
Print Friendly, PDF & Email

ഇരവിപേരൂർ – ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂർക്ക വിത്തുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള നിർവഹിച്ചു. 125 കർഷകർക്ക് അഞ്ച് കിലോ വീതം കൂർക്ക വിത്ത് വിതരണം ചെയ്തു. അഞ്ച് ഹെക്ടർ സ്ഥലത്ത് 50000 രൂപ പദ്ധതിക്ക് വകയിരുത്തി. നാല് – അഞ്ച് മാസത്തിനു ശേഷം വിളവെടുക്കാം. സ്ഥിരം സമിതി അധ്യക്ഷ അമിതാ രാജേഷ്, അംഗങ്ങളായ കെ കെ വിജയമ്മ, എം എസ് മോഹനൻ, അമ്മിണി ചാക്കോ, കൃഷി ഓഫീസർ സ്വാതി ഉല്ലാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *