അതുമ്പുംകുളത്ത് അത്ഭുത സംഭവം ; രാത്രി വെളുത്തപ്പോൾ കിണറ്റിൽ വെള്ളത്തിനു പകരം പാൽ

Kerala Pathanamthitta

പത്തനംതിട്ട – അതുമ്പുംകുളത്തെ ആനന്ദന്റെ വീട്ടിലേക്ക് നാട്ടുകാരുടെ തിരക്ക്. രാത്രി വെത്തപ്പോൾ ആനന്ദന്റെ കിണറ്റിലെ വെള്ളം പൂർണമായും വെള്ളനിറമായി. 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറിയത്. കിണറ്റിൽ വെള്ളത്തിന് പകരം പാലാണോ എന്നു നാട്ടുകാർക്കും സംശയം. യഥാർത്ഥ കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാർ.

പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും. മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാൻ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല താനും. ദൂരെ നിന്നും കൊണ്ടുവരുന്ന വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നാണ് പഞ്ചായത്ത് മെമ്പർ രഞ്ജു പറയുന്നത്. ഇതിന്റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്തെ വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *