വോളിബോളിനെ നെഞ്ചിലേറ്റിയ ഒരു നാടാണ് പത്തനംതിട്ട . പ്രഗത്ഭരായ ഒരുപാട് വോളിബോൾ താരങ്ങളുടെ നാട് . സംസ്ഥാന സീനിയർ വോളിബോൾ മത്സരത്തിന് വേദിയായ പ്രക്കാനം കൊച്ചീപ്പൻ നഗറിനും ഒരുപാട് വോളീബോൾ കഥകൾ പറയാനും ഓർക്കാനുമുണ്ട്.
ഒരുകാലത്ത് പ്രക്കാനം, മുട്ടത്തുകോണം, ഇലവുംതിട്ട അടക്കമുള്ള സമീപ പ്രദേശങ്ങളിലൊക്കെ വോളിബോൾ യുവജനങ്ങളുടെ വികാരവും, വിചാരവുമായിരുന്നു. വോളിബോൾ എന്നത് പ്രക്കാനം ഗ്രാമത്തിന്റെ ലഹരിയായി മാറിയപ്പോൾ ഒരുപറ്റം ദേശീയ സംസ്ഥാന താരങ്ങൾ പിറവിയെടുത്തു. ഇൻകംടാക്‌സിന്റെ താരമായിരുന്ന അൽഡേഴ്‌സൺ അടക്കമുള്ളവർ വിവിധ സർക്കാർ വകുപ്പുകളുടെയും താരങ്ങളായി.
കെഎസ്ഇബി താരമായിരുന്ന ഓ പി വിജയകുമാർ അടക്കം പ്രക്കാനത്ത് കളിച്ചു വളർന്നവരാണ്. പഴയ യൂണിവേഴ്‌സിറ്റി താരവും, പാര ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീം പരിശീലകനായ എൻ സുരേന്ദ്രൻ, പ്രക്കാനത്തിന്റെ കളിക്കാരനുമായിരുന്ന ആനമുടി ജോർജ്ജ് ,പോലീസ് താരമായിരുന്ന എൻകെ അംബുജാക്ഷൻ, ഐസക്ക് തോമസ്, മുട്ടത്തുകോണം സത്യൻ, കൊച്ചുപൊടിയൻ എന്ന ശശിധരൻ അങ്ങനെ നീണ്ടുപോകുന്ന പേരുകളെല്ലാം പ്രക്കാനത്തെ പഴയ തലമുറയിലെ താരങ്ങൾ…
വ്യോമസേനയിൽ ടീമിന്റെ പരിശീലകനായിരുന്ന കൊല്ലന്റയ്യത്ത് കൊച്ചീപ്പനാണ് വോളീബോളിൽ പ്രക്കാനത്തിന്റെ പേര് ദേശീയതലത്തിലേക്കുയർത്തിയത്. ബ്രെയിൻ ക്ലബ്ബ് പ്രക്കാനം നേതൃത്വം കൊടുത്ത് സംഘടിപ്പിച്ച 53 മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയായി. എല്ലാ ജില്ലാ ടീമുകളും മാറ്റുരച്ച മത്സരത്തിൽ സെമിയിലെത്തിയത് കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലാ ടീമുകൾ ആയിരുന്നു. ഫൈനലിൽ മലപ്പുറം ടീം വിജയിക്കുകയും, കൊല്ലം റണ്ണറപ്പാകുകയും ചെയ്തു.
സമാപന സമ്മേളനത്തിൽ വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ്
വി.അജിത്ത് IPS ഉദ്ഘാനം ചെയ്തു. അഡ്വ.പി.സി.ഹരി ,അനിൽ ചൈത്രം, കെ. പ്രകാശ് ബാബു , എം.വി.സഞ്ജു , കെ.കെ.ശശി , അനീഷ് വിശ്വനാഥ് ,
മഞ്ജുഷ ,അഡ്വ.എസ്.മനോജ്, ത്രേസിയാമ്മകൊച്ചീപ്പൻ , റ്റി.ജി.അരവിന്ദാക്ഷൻ നായർ, പ്രസന്നകുമാർ, പി.സി.രാജീവ് , ബാബു പാലാട്ട് , ബി.ഷാജി
എന്നിവർ പ്രസംഗിച്ചു.
വിജയകരമായ ഈ പരിപാടിക്ക് നേതൃത്വം നൽികിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ബ്രെയിൻ ക്ലബ്ബ് ,പ്രക്കാനം പ്രസിഡൻ്റ് – ഷാജി ജോർജ്
സെക്രട്ടറി -അനിൽ ചൈത്രം, സംഘാടക സമിതി ചെയർമാൻ അഡ്വ.ഓമല്ലൂർ ശങ്കരൻ, വർക്കിംഗ് ചെയർമാൻ – അഡ്വ.പി.സി ഹരി.
ജനറൽ കൺവീനർ – അനിൽ ചൈത്രം കൂടാതെ ,
പ്രധാന ചുമതലക്കാരായ അഡ്വ.എസ്.മനോജ്, പി.സി.രാജീവ്, ഫാദർ ബിജു മാത്യു, കെ.കെ.ശശി, ബാബു കൈ മൂട്ടിൽ, റോബിൻ,
ജയിംസ് പാണ്ടിപ്പുറത്ത്, സിബി ചെറിയത്ത്, ബിനു ജോൺ’ കുഴിക്കാട്ടിൽ, വിജയൻ കൊച്ചുമുറിയിൽ
പ്രക്കാനം ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന കൊച്ചീപ്പൻ സ്മാരക വോളിബോൾ സ്റ്റേഡിയം ഇനിയും നിരവധി മത്സരങ്ങൾ വേദിയാകുകയും, അന്തർദേശീയ നിലവാരത്തിലേക്ക് സ്റ്റേഡിയവും, കളിക്കാരുമെല്ലാം ഉയരുകയും ചെയ്യട്ടെ. പ്രക്കാനമെന്ന ഗ്രാമത്തിന്റെ വിജയവും, ആഭിമാനമായും അത് മാറട്ടെ !!
ടീം പത്തനംതിട്ടക്ക് വേണ്ടി, അഡ്വ പിസി ഹരിക്കൊപ്പം ജിബു വിജയൻ ഇലവുംതിട്ട


