പൈങ്കുനി ഉത്രം ഉത്സവത്തിനും, മേടമാസത്തിലെ വിഷു മഹോത്സവത്തിനുമായി ശബരിമല നട ഇന്ന് തുറക്കും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോത്സവത്തിനും ശബരിമല ഉത്സവത്തിനും മേട വിഷു പൂജകൾക്കുമായി ക്ഷേത്ര നട ഇന്നു തുറക്കും. തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരമുണ്ട്. ഇന്ന് വൈകിട്ട് 4ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഇന്ന് പൂജകൾ ഒന്നുമുണ്ടാകില്ല. നാളെ രാവിലെ 9.45നും 10.45 നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 11നാണ് പമ്പാ നദിയിൽ ശബരീശന് ആറാട്ട്.

ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ 14ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10 മണിക്ക് നടയടയ്‌ക്കും.

Leave a Reply

Your email address will not be published. Required fields are marked *